വനസംരക്ഷണ നിയമഭേദഗതി പ്രകാരം നിയമ ആനുകൂല്യം ലഭ്യമാക്കാൻ കാഞ്ചിയാറിൽ പരാതി സ്വീകരിക്കൽ നടപടിയുടെ ഭാഗമായി യോഗം ചേർന്നു

Jul 14, 2024 - 10:44
 0
വനസംരക്ഷണ നിയമഭേദഗതി പ്രകാരം നിയമ ആനുകൂല്യം ലഭ്യമാക്കാൻ കാഞ്ചിയാറിൽ  പരാതി സ്വീകരിക്കൽ നടപടിയുടെ ഭാഗമായി യോഗം ചേർന്നു
This is the title of the web page

 കേന്ദ്ര വനം സംരക്ഷണ നിയമ ഭേദഗതി പ്രകാരം വനംവകുപ്പിന്റെ നിയന്ത്രണത്തിൽ നിന്ന് ഭൂമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പരാതികൾ രേഖകൾ സഹിതം സമർപ്പിക്കുന്ന പ്രവർത്തനങ്ങൾ ആണ് കാഞ്ചിയാർ അഞ്ചുരുളിയിൽ ആരംഭിച്ചിരിക്കുന്നത്.ഇതുമായി ബന്ധപെട്ട് കർഷക സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അഞ്ചുരുളിയിൽ സംഘടിപ്പിച്ച യോഗം അഖില തിരുവിതാംകൂർ മലയരയ മഹാസഭ പ്രസിഡന്റ് കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. 1996 ഡിസംബർ 12 ന് മുമ്പായി വനഭൂമിയിൽ ഉണ്ടായിരുന്ന കർഷകർ ആദിവാസികൾ കച്ചവടക്കാർ അടക്കമുള്ളവർ തങ്ങളുടെ ഭൂമിയുടെ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കി വനസംരക്ഷണ നിയമപരിധിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണം .

L വനേതര പ്രവർത്തനം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രസർക്കാരിനും സുപ്രീം കോടതിയിക്കും റിപ്പോർട്ട്‌ നൽകുന്ന ഉന്നത അധികാര സമിതിയുടെ കാലാവധി ഒക്ടോബർ 14ന് അവസാനിക്കും. അതിനുമുമ്പായി രേഖകൾ അടക്കം ഹാജരാക്കി വന നിയമത്തിന്റെ പരിധിയിൽ നിന്നും തങ്ങളുടെ സ്ഥലം സംരക്ഷിക്കാനായിട്ടാണ് പരാതി സമർപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൃത്യമായ വിവരം ലഭ്യമാവാത്തതിനാൽ ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ അധ്യക്ഷനായിരുന്നു.

ബി ബി രാജൻ ,അഡ്വക്കേറ്റ് ഷൈൻ വർഗീസ്, രതീഷ് വരകുമല, കെ പി ഫിലിപ്പ്, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, ബാബു പുളിമൂട്ടിൽ, ജെയിംസ് പൈനാടത്ത്, പി സി മാത്യു, അയ്യപ്പൻ , പി ജെ സത്യ ബാലൻ , ബി ഉണ്ണികൃഷ്ണൻ നായർ , ഷാജി ചൂരക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow