പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെ നിരവധി അനീതികൾ സംസ്ഥാനത്ത് നിലനിൽക്കുന്നതായി എസ്.സി. എസ്. റ്റി എംപ്ലോയ്സ് ആൻ്റ് പെൻഷനേഴ്സ് വെൽഫയർ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് സി.കെ.ചന്ദ്രൻ

കേരളത്തിലെ SC/STവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ചിരകാല സ്വപ്നമായിരുന്നു കേരളത്തിൽ ഒരു സംഘടനയെന്നത്. ഇതേ തുടർന്നാണ് 2019-ൽ SC/ST എംപ്ലോയ്സ് ആൻ്റ് ഓർഗനൈസേഷൻ സംഘടന രൂപീകരിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെ നിരവധി അനീതികളും അവഗണനയും നിലനിൽക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് സി.കെ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെറുതോണിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. അനന്തൻ, ട്രഷറർ പി.ജി.ബാബു, ജോയിൻ്റ് സെക്രട്ടറി എസ് .വിജയപ്രസാദ്,ഇടുക്കി ജില്ലാ പ്രസിഡൻറ് മധു ഉറുമ്പിൽ, ചിത്രാകുമാരി എന്നിവരും പങ്കെടുത്തു.