ഏലപ്പാറയിൽ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്;അന്വേഷണം ആവശ്യപ്പെട്ട് പീരുമേട് പോലീസിൽ പരാതി നൽകി

ഏലപ്പാറ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഷൈനി യാണ് മരിച്ചത്. ഏലപ്പാറ ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു.കഴിഞ്ഞ പത്തിന് രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ഇരിക്കെയാണ് ഷൈനി മരണത്തിന് കീഴടങ്ങിയത്. ഫിക്സ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഷൈനിയുടെ വിദേശത്തായിരുന്ന സഹോദരൻ നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് കൊണ്ടുവന്ന സമയത്താണ് സഹോദരനും ബന്ധുക്കളും മരണത്തിൽ ദുരൂഹത ചൂണ്ടിക്കാണിച്ചത്. പോലീസിൽ വിവരംഅറിയിച്ചതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ മാറ്റി പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സഹോദരന്റെയും ബന്ധുക്കളുടെയും മൊഴി പീരുമേട് പോലീസ് രേഖപ്പെടുത്തി. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രി യിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തിയ ശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടനായി കൊണ്ടു പോയി. ഏലപ്പാറ ടൗണിൽ മൃതദ്ദേഹം പൊതുദർശനത്തിന് വച്ച ശേഷം ബോണാമിയിൽ സംസ്കാര ചടങ്ങുകൾ നടത്തി.
ഷൈനിയും ഭർത്താവുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. നാട്ടുകാരും ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതായി പോലീസ് പറയുന്നു.ഏലപ്പാറ ത്രിവേണി സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ആയിരുന്നു മരിച്ച ഷൈനി. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീരുമേട് പോലീസ് കേസ് എടുത്തു. പോസ്റ്റ്മോർട്ട റിപ്പോർട്ട് അടക്കം ലഭിച്ചതിനുശേഷം മറ്റ് തുടർന്ന് നടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് പറഞ്ഞു.