എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു

കട്ടപ്പന നഗരസഭ പരിധിയിൽ SSLC,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ഡിഗ്രി പരീക്ഷയിൽ റാങ്ക് ലഭിച്ച വിദ്യാർത്ഥികളെയും ആണ് അനുമോദിച്ചത്.ഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഐബിമോൾ രാജൻ,മനോജ് മുരളി, സിബി പാറപ്പായി ,ലിലാമ്മ ബേബി ,നഗരസഭാ സെക്രട്ടറി ആർ മണികണ്ടൻ, കൗൺസിലർമാരായ ജോയി ആനിതോട്ടം, സിജു ചക്കുംമൂട്ടിൽ, തങ്കച്ചൻ പുരയിടം, രാജൻ കാലാച്ചിറ, സജിമോൾ ഷാജി, സോണിയ ജെയ്ബി, ധന്യ അനിൽ ,രജിത രമേശ്, ഷജി തങ്കച്ചൻ , നിഷ പി എം ,ബിന സിബി തുടങ്ങിയവർ സംസാരിച്ചു