കുഴൽ കിണർ റീചാർജിങ് മികച്ച പദ്ധതിയായി സർക്കാർ വിലയിരുത്തുന്നു ; മന്ത്രി റോഷി അഗസ്റ്റിൻ

Jul 13, 2024 - 13:36
 0
കുഴൽ കിണർ റീചാർജിങ് മികച്ച പദ്ധതിയായി സർക്കാർ വിലയിരുത്തുന്നു ;   മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

ഇന്ന് നാട് നേരിടുന്ന ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരമാണ് കുഴൽ കിണർ റീചാർജിങ് സംവിധാനം. കാലവർഷത്തിൽ ധാരാളമായി മഴ ലഭിക്കുമ്പോഴും വേനൽ ആകുന്നതോടെ രൂക്ഷമായ വരൾച്ചയാണ് ജില്ലയേ ബാധിക്കുന്നത്.ഈ സാഹചര്യത്തിൽ ഓരോ കുടുംബത്തെയും കുടിവെള്ള ക്ഷാമത്തിൽ നിന്നും സംരക്ഷിക്കുക, അവരെ മഴവെള്ളം ശേഖരിക്കുന്നതിൽ പ്രാപ്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മലയാളി ചിരി ക്ലബ്ബിന്റെയും റിവെറ്റ് ഹൈഡ്രോ സിസ്റ്റത്തിന്റെയും നേതൃത്വത്തില്‍ കുഴല്‍ക്കിണര്‍ റീചാര്‍ജിങ് സംവിധാനം വിഭാവനം ചെയ്യുന്നത്.പരുപാടിയുടെ ജില്ലാ തല ഉത്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ നിർവഹിച്ചു.മലയാളി ചിരി ക്ലബ്ബും റിവെറ്റ് ഹൈഡ്രോ സിസ്റ്റവും ചേര്‍ന്ന് നടപ്പാക്കുന്ന കുഴല്‍ക്കിണര്‍ റീചാര്‍ജിങ്ങ് സര്‍ക്കാര്‍ മികച്ച പദ്ധതിയായിട്ടാണ് വിലയിരുത്തുന്നത്.ഇതേക്കുറിച്ച് വകുപ്പ് തലത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. .

 ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞതോടെ കുഴല്‍ക്കിണര്‍ റീചാര്‍ജിങിന്റെ ആവശ്യകത വര്‍ധിച്ചുവരികയാണ്. മുന്‍കാലങ്ങളില്‍ വീട്ടാവശ്യങ്ങള്‍ക്കു പുറമെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനും കുഴല്‍ക്കിണറിലെ വെള്ളം ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. ഇതൊക്കെ ഇല്ലാതായതോടെ റീചാര്‍ജിങ്ങാണ് പരിഹാരമാര്‍ഗമാർഗം.

പദ്ധതിയുമായി സഹകരിക്കാൻ ഭൂഗർഭ വകുപ്പ് കൂടി കൈകോർക്കും . പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാർ തലത്തിൽ സബ്സിഡി അനുവദിക്കുന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും . ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി വെള്ളമെത്തിക്കാൻ സര്‍ക്കാര്‍ 41,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 ജില്ലയിൽ ഒരു വാർഡിൽ മുഴുവൻ കുഴൽ കിണറുകളോ 50 കിണറുകളോ റിബേറ്റ് ഹൈഡ്രോ സിസ്റ്റവുമായി സഹകരിച്ചുകൊണ്ട് റീച്ചാർജ് ചെയ്യുന്ന പഞ്ചായത്ത് അംഗത്തിന് 5000 രൂപയും, പഞ്ചായത്തിലെയോ മുൻസിപ്പാലിറ്റിയിലെയോ മുഴുവൻ കുഴൽ കിണറുകളോ, 300 കുഴൽകിണറുകളോ ആദ്യം റീചാർജ് ചെയ്യുന്ന ഒരു തദ്ദേശീയ സ്ഥാപനത്തിന് ഒരുലക്ഷം രൂപയും പാരിതോഷകം നൽകും .

 കൂടാതെ ഒരു പഞ്ചായത്തിൽ അധികൃതർ തിരഞ്ഞെടുക്കുന്ന സ്കൂളിന് കിണർ റീചാർജിങ് യൂണിറ്റ് സൗജന്യമായും നൽകും.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ  മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, ക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു, നഗരസഭ അധ്യക്ഷ ബീന ടോമി.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് കുഴിക്കാട്ടില്‍, കെ ജെ ജെയിംസ്, ജിന്‍സി ജോയി, ജയ്‌മോള്‍ ജോണ്‍സണ്‍, അമ്മിണി തോമസ്, ജിഷ ഷാജി, ലേഖ ത്യാഗരാജന്‍, പി കെ ഷിഹാബ്, നിജിനി ഷംസുദ്ദീന്‍, സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, ക്ലബ് ജനറല്‍ സെക്രട്ടറി അശോകന്‍ ഇലവന്തിക്കല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow