ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

ദി എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങളുടെ മക്കളിൽ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കലും അവാർഡ് വിതരണവുമാണ് നടന്നത്.മന്ത്രി റോഷി അഗസ്റ്റിൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് മോമന്റോയും 4000 രൂപാ ക്യാഷ് അവാർഡും നൽകി.100 കുട്ടികൾക്കാണ് അനുമോദനം നൽകിയത്.സൊസൈറ്റി പ്രസിഡന്റ് ജോർജുകുട്ടി MV അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി എബ്രഹാം ഡോമിനിക്,വൈസ് പ്രസിഡന്റ് ഷേർളി .കെ . പോൾ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആനന്ദ് കോട്ടിരി,സന്ധ്യ മണി TA, ജ്യോതി മോൾ ജോസഫ് എന്നിവർ സംസാരിച്ചു.