കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്തെ വഴിയോര കടകള്‍ക്ക് സ്വയം പൊളിച്ചുനീക്കാനാവശ്യപ്പെട്ട് ദേശീയപാത അധികൃതര്‍ വീണ്ടും നോട്ടിസ് നല്‍കി

ദേശീയപാതയില്‍പെട്ട മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ 87 വഴിയോര കടകള്‍ സ്വയം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ ദേശീയപാത അധികൃതര്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ കടയുടമകള്‍ വിസമ്മതിച്ചതോടെയാണ് വീണ്ടും സ്വയമൊഴിയാനാവശ്യപ്പെട്ട് ദേശിയപാതവിഭാഗം നോട്ടിസ് നല്‍കിയിട്ടുള്ളത്.വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ദേവികുളം സബ് കളക്ടറും പറഞ്ഞു.
വഴിയോര കടകള്‍ വ്യാപകമായതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. വാഹനങ്ങള്‍ പാതയോരത്ത് നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകളും കച്ചവടക്കാരും തമ്മില്‍ പലയിടത്തും വാക്ക് തര്‍ക്കവും ഉണ്ടാകാറുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വഴിയോര വില്‍പ്പനശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് സൂചന.