റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്നു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവുമാണ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത് . വിവിധ സാമൂഹ്യ ക്ഷേമകാര്യങ്ങളിൽ കട്ടപ്പനയിലും വിവിധ മേഖലകളിലും നിരവധിയായ പ്രവർത്തനങ്ങളാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന നടത്തിവരുന്നത് . നഗരസഭ അധ്യക്ഷ ബീനാ ടോമി ഡിസ്ട്രിക്റ്റ് ബ്ലോസ്സം പ്രോജക്ട് ഉത്ഘാടനം ചെയ്തു.
പരിപാടിയിൽ ബൈജു അബ്രഹാം 2024- 25 വർഷത്തെ പ്രസിഡൻ്റായും ബൈജു ജോസ് സെക്രട്ടറിയായും ചാർജെടുത്തു.യോഗത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വക്കറ്റ് ബേബി ജോസഫ്, ഗസ്റ്റ് ഓഫ് ഓണർ ആയിരുന്ന ഡിസ്ട്രിക്റ്റ് ചെയർമാൻ യൂനുസ് സിദ്ധീഖ്, പി എം ജോസഫ്, സാബു തോമസ്, ഷാജി പി കെ റോയി മാത്യു,എന്നിവർ സംസാരിച്ചു.