രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സി എസ് ഡി എസിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ മാർച്ചും ധർണ്ണയും നടന്നു

സമസ്ത മേഖലകളിലും തുടരുന്ന അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെ ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) ഇടുക്കി ജില്ലയിലെ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടന്നു.പ്രതിഷേധ ധർണ്ണ സി എസ് ഡി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി പി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വിനു ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോബിൻ ജോണി, സണ്ണി കണിയാമുറ്റം, വിവിധ താലൂക്ക് കമ്മിറ്റികളുടെ ഭാരവാഹികളായ കെ വി പ്രസാദ് പീരുമേട്, ജോൺസൺ ജോർജ്, രാജൻ ലബക്കട, യോഹന്നാൻ മുനിയറ, ബിജു പൂവത്താനി, ബിനു ചാക്കോ, ഷാജി അണക്കര, ജിജിമോൻ സേനാപതി, തോമസ് പിജെ തൊടുപുഴ, സെബാസ്റ്റ്യൻ പിജെ, സണ്ണി തോമസ് ദേവികുളം തുടങ്ങിയവർ നേതൃത്വം നൽകി.