സാമ്പത്തിക സഹായ പദ്ധതികള്‍ക്ക്‌ അപേക്ഷ നൽകാം

Jul 12, 2024 - 08:49
 0
സാമ്പത്തിക സഹായ പദ്ധതികള്‍ക്ക്‌ അപേക്ഷ നൽകാം
This is the title of the web page

വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പാക്കുന്ന വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലേയ്ക്ക്‌ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വ്യവസായ വാണിജ്യ വകുപ്പ്‌ നിയോഗിച്ചിട്ടുള്ള എന്റര്‍പ്രണര്‍ ഡവലപ്മെന്റ്‌ എക്സിക്യൂട്ടീവിന്റെ സഹായത്തോടെ അപേക്ഷ നല്‍കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിങ്കൾ,ബുധന്‍ ദിവസങ്ങളിൽ ഇവരുടെ സേവനം ലഭ്യമാണ്‌. മാത്രമല്ല ഈ ദിവസങ്ങളിൽ വ്യവസായ വികസന ഓഫീസര്‍മാര്‍ അതത് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസുകളിലുണ്ടാകും. ഉദ്യോഗസ്ഥരെ നേരില്‍കണ്ട് അപേക്ഷ നല്‍കാവുന്നതാണ്. എല്ലാ പ്രവ്യത്തി ദിവസങ്ങളിലും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നേരിട്ട് സ്വീകരിക്കും. ജില്ലാ വ്യവസായകേന്ദ്രത്തിലും താലൂക്ക്‌ വ്യവസായ ഓഫീസുകളിലും ലൈസന്‍സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകളും നല്‍കാം. 

1. പി.എം.ഇ.ജി.പി പദ്ധതിയിലൂടെ ഉത്പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയുള്ള സാരംഭങ്ങളും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങളും ആരംഭിക്കാം. നഗരസഭകളില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക്‌ പദ്ധതി ചെലവിന്റെ 25 ശതമാനവും, ഗ്രാമപ്രദേശങ്ങളില്‍ പരമാവധി 35 ശതമാനവും സബ്ലിഡിയായി ലഭിക്കും. പരമാവധി 10 ശതമാനം വരെ സ്വന്തം മുതല്‍ മുടക്കിലും ബാക്കി തുക ബാങ്ക് വായ്പയുമാണ്. വ്യക്തിഗത സംരംഭങ്ങള്‍ക്ക്‌ മാത്രമാണ്‌ പദ്ധതി ആനുകൂല്യം ലഭിക്കുക. 

2. പി എം എഫ് എം ഇ പദ്ധതി  

ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്‍ക്ക്‌ സാമ്പത്തിക, സാങ്കേതിക വ്യാവസായിക സഹായം ലഭിക്കും. ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക്‌ യോഗ്യമായ പ്രോജക്ടില്‍ സ്ഥിര മൂലധന ചെലവിന്റെ 35 ശതമാനം എന്ന നിരക്കില്‍ ഒരു യൂണിറ്റിന്‌ പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ്‌ ലിങ്കഡ്‌ മൂലധന സബ്ദിഡി ലഭിക്കും.വ്യക്തിഗത സാരംഭങ്ങള്‍,പങ്കാളിത്ത സ്ഥാപനങ്ങള്‍,സ്വകാര്യ ലിമിറ്റഡ്‌ സ്ഥാപനങ്ങള്‍ എഫ്‌.പി.ഒ കള്‍, എന്‍ജി.ഒ കള്‍, എസ്‌.എച്ച്‌.ജി.കള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക്‌ അപേക്ഷിക്കാം. 

സ്വയം സഹായ സംഘങ്ങളിലെ ഓരോ അംഗത്തിനും പ്രവര്‍ത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 40,000 രൂപ പ്രാരംഭ മൂലധനം ലഭിക്കും . വ്യക്തിഗത പങ്കാളിത്ത സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാവര്‍ക്കും പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ക്രെഡിറ്റ്‌ ലിങ്കഡ്‌ ഗ്രാന്റ്‌ 35 ശതമാനം പരമാവധി 3 കോടി വരെ ധനസഹായം ലഭിക്കും. പ്രോജക്ട് റിപ്പോര്‍ട്ട തയ്യാറാക്കുന്നതിനും മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ റിസോഴ്സ് പേര്സൺമാരുടെ സേവനം ലഭ്യമാണ്‌. അവരുടെ ചെലവ്‌ സര്‍ക്കാര്‍ നേരിട്ടാണ് വഹിക്കുക.

3. മാര്‍ജിന്‍ മണി ഗ്രാന്റ്‌ ടു നാനോ യൂണിറ്റ്‌ 

സ്ഥിര മൂലധന നിക്ഷേപം 10 ലക്ഷത്തില്‍ താഴെയുള്ള സംരംഭങ്ങള്‍ക്ക്‌ ഈ പദ്ധതിയുടെ സഹായം ലഭിക്കും. വായ്യാബന്ധിത പദ്ധതിയാണിത്‌. പൊതു വിഭാഗത്തില്‍ പദ്ധതിയുടെ 30 ശതമാനം സബ്ദിഡിയും,40 ശതമാനം ബാങ്ക് വായ്യയും ബാക്കി 30 ശതമാനം സ്വന്തം മുതല്‍ മുടക്കും ആയിരിക്കും.എന്നാല്‍ വനിതാ, പടികജാതി,പട്ടിക വര്‍ഗ്ുക്കാര്‍, 40 വയസ്സിന്‌ താഴെയുള്ള യുവാക്കള്‍ എന്നിവര്‍ക്ക്‌ 40 ശതമാനം സബ്ദിഡിയും 40 ശതമാനം ബാങ്ക വായ്യയും 20 ശതമാനം സ്വന്തം മുതല്‍മുടക്കും ആയിരിക്കും.

4. ആശ 

എച്ച്‌.ഡി.സി.കെ, സുരഭി,കാഡ്‌കോ,കെല്‍പ്പാം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും അംഗീകൃത ഐഡി ലഭിച്ചിട്ടുളളവരോ, കേരള സംസ്ഥാന പോട്ടറി മാനുഫാക്ച്ചറിംഗ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ , വെല്‍ഫെയര്‍ ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ മുഖേന യൂണിറ്റ്‌ ആരംഭിക്കുവാന്‍ ഫലപ്രദമായ നടപടികള്‍ എടുത്തിട്ടുള്ളവരെയാണ്‌ ആര്‍ട്ടിസാന്‍ ആയി കണക്കാക്കുന്നത്‌. 

ആവശ്യമായ നടപടികള്‍ : ഉദ്യമോ തുല്യമായ രജിസ്ട്രേഷനോ എടുത്ത കരകൗശല മേഖലയിലെ സ്ഥാപനങ്ങള്‍

സാമ്പത്തിക സാഹയം :പൊതുവിഭാഗം 

കരകൗശല യൂണിറ്റിലേയ്ക്കുള്ള സ്ഥിര ആസ്തിയുടെ 40 ശതമാനം, പരമാവധി 3 ലക്ഷം രൂപയും , ഏതെങ്കിലും ധനകാര്യ സ്ഥാപനം അംഗീകരിച്ച പ്രോജക്ട് റിപ്പോര്‍ടിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കിംഗ്‌ ക്യാപ്പിറ്റലിന്റെ 40 ശതമാനം പരമാവധി 2 ലക്ഷം രൂപയും ഗ്രാന്റ്‌ ആയി അനുവദിക്കുന്നു. ഒരു യൂണിറ്റിന്‌ ലഭിക്കാവുന്ന പരമാവധി തുക 5 ലക്ഷം ആയി നിജപ്പെടുത്തിയിട്ടുണ്ട്‌.

പ്രത്യേക വിഭാഗം യുവാക്കള്‍ . 18-45 വയസ്സുള്ളവര്‍, സ്ത്രീകൾ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം എന്നിവര്‍ക്ക്‌ ഏതെങ്കിലും ധനകാര്യ സ്ഥാപനം അംഗീകരിച്ച പ്രോജക്ട്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കിംഗ്‌ ക്യാപ്പിറ്റലിന്റെ 50 ശതമാനം പരമാവധി 3 ലക്ഷം രൂപ ഗ്രാന്റ്‌ ആയി അനുവദിക്കുന്നു. ഒരു സ്ഥാപനത്തിന്‌ ലഭിക്കുന്ന പരമാവധി തുക 7.5 ലക്ഷം രൂപയാണ്‌.

 അപേക്ഷിക്കേണ്ട വിധം: നിശ്ചിത ഫോറത്തില്‍ അപേക്ഷകന്റെ ആധാര്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ.മെയില്‍, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയോടൊപ്പം ബില്ലുകള്‍, വൗച്ചറുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ സഹിതം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷഫീസ് ഇല്ല.

5. സംരാഭകത്വ സഹായ പദ്ധതി

(ഇ.എസ്‌.എസ്‌)

സംരംഭകത്വ സഹായ പദ്ധതിയിലൂടെ പരമാവധി നിക്ഷേപത്തിന്റെ 45 ശതമാനം 40 ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഉത്പ്പാദന യൂണിറ്റുകള്‍ക്ക്‌ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.ഉത്പാദനം ,സേവനം,വ്യാപാരം എന്നീ മേഖലകളിൽ 2022 ഏപ്രിൽ 1 നോ അതിന്‌ ശേഷമോ പുതിയതായി സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക്‌ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6 ശതമാനം വരെ പലിശ ഇളവ്‌ നല്‍കുന്നു.

7, എം.എസ്‌.എം. ഇന്‍ഷുറന്‍സ്‌ പദ്ധതി 

ഉൽപാദന - സേവന _ വ്യാപാര മേഖലകളില്‍പ്പെട്ട സൂക്ഷ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്‌. 2023 ഏപ്രില്‍ ഒന്നിന്‌ ശേഷം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള സംരംഭങ്ങളുടെ വാര്‍ഷിക പ്രീമിയത്തിന്റെ 50 ശതമാനം തുക (പരമാവധി 2500 രൂപ ) സബ്ദിഡിയായി നല്ലുന്നു. ഇതുവരെ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലാത്ത സംരംഭങ്ങള്‍ക്ക്‌ മത്സരാധിഷ്ഠിത നിരക്കില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്നും ഇന്‍ഷ്വര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്‌. www.msmeinsurance.industry.kerala.gov.in agam വെബ്സൈറ്റിലൂടെ ഇന്‍ഷ്വര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍

1. ഉദ്യം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്‌

2. ഇന്‍ഷുറന്‍സ്‌ പോളിസി ഡോക്യുമെന്റ്‌

3, പ്രീമിയം അടച്ച രസീത്‌

8. ഓ എൻ ഡി സി നെറ്റ്‌വർക്ക് 

സൂക്ഷമ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ചെറുകിട വ്യാപാരികളെയും ഓണ്‍ലൈന്‍ പ്പാറ്റ്ഫോമുകളിലേയ്ക്ക്‌ പ്രവേശനം നേടുന്നതിന്‌ സഹായിക്കുക വഴി അവര്‍ക്ക്‌ പുതിയ വിപണി അവസരങ്ങള്‍ സൃഷ്ടിക്കുകയും അത്‌ വഴി ഡിജിറ്റല്‍ ഇ കൊമേഴ്‌ മേഖലയിലെ കുത്തക കുറയ്ക്കുക എന്നതാണ്‌ ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ (ONDC) ലക്ഷ്ൃമിടുന്നത്‌. ഉൽപന്നങ്ങൾ ഓണ്‍ബോര്‍ഡ്‌ ചെയ്യുന്നതിനുള്ള മാർഗ നിർദേശവും പിന്തുണയും ജില്ലാ വൃയവസായ കേന്ദ്രങ്ങള്‍ നല്‍കും.

9. പി.എം. വിശ്വകര്‍മ്മ

പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്‌. പരമ്പരാഗത സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ 5 ശതമാനം പലിശയില്‍ 3 ലക്ഷം രൂപ വരെ ഈടു രഹിത വായ്പ അടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നു. പുറമെ തൊഴിലുപകരണങ്ങള്‍ വാങ്ങാന്‍ 15,000 രൂപയുടെ വൗച്ചർ , നൈപുണ്യ പരിശീലനം, സ്റ്റൈപ്പന്റ് അടക്കമുള്ളവ ലഭിക്കും.മരപ്പണിക്കാര്‍ ,തയ്യൽക്കർ , ശില്‍പ്പികള്‍, ചെരിപ്പ്‌ നന്നാക്കുന്നവർ , വള്ളമുണ്ടാക്കുന്നവര്‍, കൊല്ലപ്പണിക്കാര്‍, താഴ്‌ നിര്‍മ്മിക്കുന്നവര്‍, അലക്കു തൊഴിലാളികള്‍, ബാര്‍ബര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, കളിമണ്‍പ്പാത്രങ്ങള്‍ ഉണ്ടാക്കുന്നവര്‍, മേസ്തിരിമാര്‍,കളിപ്പാട്ട നിര്‍മ്മാതാക്കള്‍, മാല കോര്‍ക്കുന്നവര്‍, ചുറ്റിക അടക്കമുള്ള തൊഴില്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്നവര്‍, കട്ട ചവിട്ടി,ചൂല്‍,കയര്‍ ഉണ്ടാക്കുന്നവര്‍, മീന്‍വല നെയ്യുന്നവർ തുടങ്ങി 18 വിഭാഗം പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

10. കേരള ബ്രാൻഡ് 

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ ,നല്‍കുന്ന സേവനങ്ങള്‍ എന്നിവയ്ക്ക്‌ ആഗോള ഗുണനിലവാരം കൈവരിക്കുക , അതുവഴി അന്താരാഷ്ട്ര വിപണിയില്‍ വിപണന സാധ്യത കൂട്ടുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യ പദ്ധതിയാണ്‌ “കേരള ബ്രാന്‍ഡ്‌ . കേരളത്തിലെ വ്യവസായങ്ങള്‍ക്ക്‌ പൊതുവായി ഒരു സ്വത്വം സൃഷ്ടിച്ചെടുക്കുകയാണ് കേരള ബ്രാന്‍ഡ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

"മെയ്ഡ് ഇൻ കേരള" എന്ന ഐഡറ്റിറ്റി സൃഷ്ടിച്ചു കൊണ്ട്‌ ആഗോള വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്‌ കേരളത്തിലെ സരരംഭങ്ങളെ പ്രാപപൃരാക്കുകയും ചെയ്യും.പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക്‌ ജില്ലാ വയവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍: 04862-235507, 04862- 235207 04862- 235410 ,ഇ മെയില്‍ gmdicidk@gmail.com ,ജനറല്‍ മാനേജര്‍ 9188127006.

What's Your Reaction?

like

dislike

love

funny

angry

sad

wow