കട്ടപ്പന വിദ്യാഭ്യാസ ജില്ല ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ കൗൺസിലേഴ്സ് യോഗം സംഘടിപ്പിച്ചു

ജൂനിയർ റെഡ്ക്രോസ് കട്ടപ്പന വിദ്യാഭ്യാസ ജില്ല കൗൺസലേഴ്സ് യോഗമാണ് സെന്റ് ജോർജ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. എല്ലാ മേഖലകളിലെയും സബ് ജില്ലകളിലെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിച്ചത്.കൗൺസിലർമാരുടെ ഈ വർഷത്തെ പ്രവർത്തനമാർഗ രേഖ അവതരണം, കൗൺസിലർമാരെ വിവിധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുക എന്നീ ലക്ഷങ്ങളും യോഗത്തിന്റെ ഭാഗമായിരുന്നു.
റെഡ് ക്രോസ് ഇടുക്കി ജില്ലാ സെക്രട്ടറി എംഡി അർജുനൻ യോഗം ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ ജെ ആർ സി കൗൺസിലറും കട്ടപ്പന ഉപജില്ല ജെ ആർ സി കോഡിനേറ്ററും ആയിരുന്ന ബിജു ആഗസ്റ്റിനെ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.ജൂനിയർ റെഡ് ക്രോസ് ഇടുക്കി ജില്ലാ കോർഡിനേറ്റർ ജോർജ് ജേക്കബ്ബ് ജെ ആർ സി യുടെ ഈ വർഷത്തെ പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു.
റെഡ് ക്രോസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന എ ഇ ഓ യശോധരൻ കെ കെ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, പീരുമേട് സബ് ജില്ല ജെ ആർ സി കോർഡിനേറ്റർ ടി ശിവകുമാർ, നെടുംകണ്ടം സബ്ജില്ലാ ജെ ആർ സി കോഡിനേറ്റർ പ്രജീത,സിനി കെ വർഗീസ് എന്നിവർ സംസാരിച്ചു. കട്ടപ്പന നെടുങ്കണ്ടം പീരുമേട് മേഖലകളിലെ ജെ ആർ സി സബ്ജില്ലാ കോഡിനേറ്റർമാരായി സിനി കെ വർഗീസ്, എൻ പ്രജിത, ടി ശിവ കുമാർ, എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.