ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ തോപ്രാംകുടി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ തോപ്രാംകുടി ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐ സീറ്റിൽ മത്സരിച്ചു ജയിച്ച മുൻ അംഗം ജോത്സ്നാ ജിൻ്റോ ജോലിക്കായി വിദേശത്തേക്ക് പോയതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അനി കെ. ഡാർളിയും, യുഡിഎഫ് സ്ഥാനാർത്ഥിയായി ഡോളി തോമസും, എൻഡിഎ സ്ഥാനാർത്ഥിയായി സ്ഥിതിൽ സ്മിത്തും നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സബീർ മുഹമ്മദിന് മുൻപാകെയാണ് മൂവരും നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനും മറ്റ് ഇടതുപക്ഷ നേതാക്കളായ എം കെ പ്രിയൻ, ഷൈൻ, സിബിച്ചൻ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലീസ് വർഗീസ്, ഉഷ മോഹൻ, ജെസ്സി കാവുങ്കൽ ഉൾപ്പെടെയുള്ളവരും എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു.
ഡിവിഷൻ മെമ്പറായിരുന്ന ജോൽസ്നാ ജിന്റോ തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കുന്നതോടൊപ്പം ഡിവിഷനിലെ ജനങ്ങളുടെ ഏതൊരു കാര്യത്തിനും അവരോടൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും നാമ നിർദ്ദേശപ്രത്രിക സമർപ്പിച്ച ശേഷം ഇടതുപക്ഷ സ്ഥാനാർഥി അനി കെ. ഡാർളി പറഞ്ഞു.