വണ്ടിപ്പെരിയാർ വള്ളക്കടവിൽ റിസോർട്ടിൽ ജോലിക്കിടെ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക നൽകാത്തതിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം

വണ്ടിപ്പെരിയാർ വള്ളക്കടവ് എട്ടാം നമ്പർ സ്വദേശി മുത്തു കുമാർ 4 വർഷം മുൻപാണ് വളളക്കടവ് സത്രം ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ജോലിക്കിടെ മരണപ്പെട്ടത്. മുത്തുകുമാറിന്റെ മരണത്തിൽ ദുരൂഹത അറിയിച്ച് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണങ്ങൾ ഉണ്ടായിരുന്നില്ല .
സംഭവത്തിൽ ചില രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ട് കുടുംബത്തിന് നഷ്ടപരിഹാര തുക വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും 4 വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടികളും ഉണ്ടാവാത്ത സാഹചര്യത്തിലാണ് കുടുംബത്തിന് ധനസഹായം ലഭിക്കേണ്ടതുമായി ബന്ധപ്പെട്ട് BJP നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ജില്ലാ താലൂക്ക് ഭാരവാഹികളെ ധരിപ്പിക്കുകയും ഈ കുടും ബത്തിന് അർഹതപ്പെട്ട ധനസഹായം നൽകുവാൻ നടപടിയുണ്ടാവണമെന്നും BJP മഞ്ചു മല ഏരിയാ ക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ചില രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് ഇവർക്ക് നീതി നിഷേധമുണ്ടായതെന്നും ഇത്തരം സാഹചര്യങൾക്ക് മേൽ BJP യുടെ തുടർന്നുള്ള ഇടപെടലുകൾ ഉണ്ടാവുമെന്നും BJP മഞ്ചു മല ഏരിയാ ക്കമ്മറ്റി സെക്രട്ടറി .N രമേശ് . ഏരിയാ ക്കമ്മറ്റിയംഗം A രമേശ് എന്നിവർ അറിയിച്ചു.