മോട്ടോർ തൊഴിലാളി ഫെഡറേഷൻ(INTUC) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഏകദിന ശില്പശാല 2024 ജൂലൈ 14 ന്

മോട്ടോർ തൊഴിലാളി ഫെഡറേഷൻ(INTUC) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഏകദിന ശില്പശാല 2024 ജൂലൈ 14 ന് '10. 30 മുതൽ കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. INTUC സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ശ്രീ രാജമാട്ടുക്കാരന്റെ അദ്ധ്യക്ഷതയിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് മലയാലപ്പുഴ ജ്യോതിഷ് കുമാർ, കോൺഗ്രസ്സും തൊഴിലാളി പ്രസ്ഥാനവും എന്ന വിഷയത്തിൽ ക്ലാസ് എടുക്കും.
തുടർന്ന് KPCC ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ, DCC പ്രസിഡണ്ട് സി പി മാത്യു, UDF ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി, KPCC സെക്രട്ടറി മാരായ അഡ്വക്കേറ്റ് എം എൻ ഗോപി, തോമസ് രാജൻ, KPCC വ്യക്താവ് അഡ്വക്കേറ്റ് സേനാപതി വേണു എന്നിവർ സംസാരിക്കും.
ഉച്ചയ്ക്കുശേഷം മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡ് പദ്ധതിയും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ കോട്ടയം ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ ക്ലാസ് എടുക്കും. സമാപന സമ്മേളനം AICC അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്റ്റി EX MLA ഉദ്ഘാടനം ചെയ്യും. INTUC സംസ്ഥാന സെക്രട്ടറിമാരായ അഡ്വക്കറ്റ് സിറിയക് തോമസ്, ശ്രീ ജി മുനിയാണ്ടി, ശ്രീ പി ആർ അയ്യപ്പൻ, ശ്രീ ജോൺ സി എന്നിവർ പങ്കെടുത്ത് സംസാരിക്കും.
ഓൺലൈൻ ടാക്‌സിയുടെ രംഗപ്രവേശം, ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ്, പുതിയ ട്രാഫിക് റോഡ് സുരക്ഷാ നിയമങ്ങൾ, ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ പരിഷ്കാരങ്ങൾ, എന്നിവ ശില്പശാലയിൽ ചർച്ചചെയ്യും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി പുതിയതായി ചേരുന്നതിനും, കുടിശ്ശിക പുതുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 115 പ്രതിനിധികൾ പങ്കെടുക്കും കട്ടപ്പനയിൽ നടന്ന വാർത്ത സമ്മേളനത്തിൽ രാജാമാട്ടുക്കാരൻ,രാജു ബേബി,കെ സി ബിജു,സന്തോഷ് അമ്പിളിവിലാസം,കെ ഡി മോഹനൻ പ്രശാന്ത് രാജു എന്നിവർ പങ്കെടുത്തു.