റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്‌ടൗൺ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 14ന് നടത്തും
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്‌ടൗൺ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 14-ാം തീയതി ഞായറാഴ്‌ച 6 മണിക്ക് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തപ്പെടുകയാണ്. പ്രസിഡന്റായി മനോജ് അഗസ്റ്റിനും സെക്രട്ടറിയായി പ്രദീപ് എസ് മണിയും ട്രഷറർ ആയി ബെന്നി വർഗീസും സ്ഥാനം ഏറ്റെടുക്കുകയാണ്.
റോട്ടറിയുടെ ഈ പുതുവർഷം പ്രവർത്തനനിരതമായ ഒരു വർഷമാണ്. പുതുതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ, ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, പ്രാഥമിക വിദ്യാഭ്യാസ സഹായങ്ങൾ, ആലംബഹീനർക്ക് ഒരു കൈത്താങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ, ജൈവകൃഷി പ്രോത്സാഹനം, നേത്ര ചികിത്സ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, വയോജന പരിപാലനം, കിടപ്പു രോഗികൾക്കായി കരുതൽ പദ്ധതികൾ, രക്തദാന ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്ക് ടൂർ പ്രോഗ്രാം,നഗര ശുദ്ധീകരണം,
സ്‌കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളിലൂടെയാണ് ഈ വർഷം കടന്നുപോകുന്നത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ നിലനിർത്തിയ മുൻകാല ഭാരവാഹികൾക്കും പൊതുസമൂഹം നൽകിയ സഹായസഹകരണങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് അടുത്തവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ക്ലബ്ബിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.






