മൂന്നാർ സഹകരണ ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി

സഹകരണ പ്രസ്ഥാനങ്ങൾ ലാഭകരമായ മറ്റ് ബിസിനസുകൾ ചെയ്യുന്നതിന്റെ ഭാഗമായാണ് നക്ഷത്ര ഹോട്ടൽ ആരംഭിച്ചത്. ഇത് ലാഭകരമാണ്. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സി പി എം ജില്ലാ സെക്രട്ടറിയെറ്റഗം കെ.വി ശശി പറഞ്ഞു.
ഹോട്ടൽ മുൻപ് കമ്പനി ആയി പ്രവർത്തിച്ചത് അന്നത്തെ സഹകരണ നിയമ പ്രകാരം മറ്റ് ബിസിനസുകൾ ആരംഭിയ്ക്കാൻ അനുമതി ഇല്ലാത്തതിനാലാണ്. നിലവിൽ സാഹചര്യം മാറിയതിനാൽ ഉടമസ്ഥ അവകാശം ബാങ്കിന് കീഴിലേയ്ക് മാറ്റി.പാർട്ടി അംഗങ്ങൾ എടുത്ത വായ്പ തിരിച്ചയ്ക്കാൻ നിർദേശിച്ചെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് മൂന്നാറിൽ ചേർന്ന വാർത്താസമ്മേളനത്തിൻ പാർട്ടി പ്രതികരിച്ചു.