കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ 2023-24 അക്കാദമിക വര്‍ഷത്തില്‍ ബിരുദ ബിരുദാന്തര പഠനം പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു

Jul 11, 2024 - 09:02
 0
കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ 2023-24  അക്കാദമിക വര്‍ഷത്തില്‍  ബിരുദ ബിരുദാന്തര പഠനം പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു
This is the title of the web page

കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ 2023-24 അക്കാദമിക വര്‍ഷത്തില്‍ ബിരുദ ബിരുദാന്തര പഠനം പൂര്‍ത്തികരിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തെപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നേട്ടങ്ങളേയും മുന്‍ വര്‍ഷങ്ങളിലെ കഠിനാധ്വാനത്തെയും ആദരിക്കുന്ന ചടങ്ങിന് സി.എം.ഐ. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബാസ്റ്റിന്‍ മംഗലത്ത് സി.എം.ഐ തിരി തെളിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോട്ടയം സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ജോബി മഞ്ഞക്കാലായില്‍ സി.എം.ഐ. മുഖ്യാഥിതി ആയിരുന്നു. കോളേജ് മാനേജര്‍ റവ. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ സി.എം.ഐ, കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.വി. ജോര്‍ജുകുട്ടി, കോളേജ് അഡ്മിനിട്രേറ്റര്‍ റവ. ഫാ. ചാണ്ടി കിഴക്കയില്‍ സി.എം.ഐ., എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

 കോണ്‍വൊക്കേഷനില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞക്കു ശേഷം സര്‍ട്ടിഫിക്കറ്റ് വിതരണവും കോളേജ് മാഗസിന്‍ പ്രകാശനവും നടത്തപ്പെട്ടു. അതോടൊപ്പം യൂണിവേഴ്‌സിറ്റി രണ്ടാം റാങ്ക് നേടിയ കുമാരി മരീന വര്‍ഗ്ഗീസ് മൂന്നാം റാങ്ക് നേടിയ കുമാരി ദേവനന്ദ രാജന്‍ എന്നിവരെ ആദരിച്ചു.

 എക്‌സാം കണ്‍ട്രോളര്‍ ശ്രീമതി തുഷാര ടി.കെ, വിവിധ വകുപ്പുമേധാവികളായ ശ്രീ. ജോസ് കെ സെബിന്‍, ശ്രീമതി ധന്യ മോഹനന്‍, ശ്രീമതി സോനാ സെബാസ്റ്റിയന്‍ ശ്രീമതി ഷിന്റു സെബാസ്റ്റിയന്‍, ശ്രീമതി അനിറ്റ തോമസ് കോളേജ് ഐ.ക്യു.എ.സി. ഡയറക്ടര്‍ ശ്രീമതി ക്രിസ്റ്റി പി. ആന്റണി കോര്‍ഡിനേറ്റേഴ്സായ ശ്രീമതി ബിനു ജോര്‍ജ്ജ്, കുമാരി ക്രിസ്റ്റീന തോമസ് കോളേജ് കോര്‍ഡിനേറ്റര്‍ ശ്രീമതി ഷാമിലി ജോര്‍ജ്ജ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ സാന്‍ജോ ജോണ്‍, കൃഷ്ണപ്രിയ എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow