നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ്കേഡറ്റ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു

ജൂലൈ ഒന്നു മുതൽ രാജ്യത്ത് നടപ്പിലാക്കിയ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനീയം എന്നീ പരിഷ്കരിച്ച നിയമസംഹിതയെ കുറിച്ച് വിദ്യാർത്ഥികളിൽ അടിസ്ഥാന വിവരങ്ങൾ പരിചയപ്പെടുത്തുന്നതിനും അവഗാഹം ഉണ്ടാക്കുന്നതിനുമായിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലാ എസ് പി സി പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. 'ലേൺ :എബൗട്ട് ലാ അവയർനെസ്' എന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം കട്ടപ്പന പ്രിൻസിപ്പൽ എസ് ഐ എബി ജോർജ് നിർവഹിച്ചു.
സ്കൂളിൽ സംഘടിപ്പിച്ച മത്സര പരീക്ഷയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് മഞ്ചേഷ് കെ എം അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു.എൻ സ്വാഗതവും DI മാരായ മനു പി. പി, ശരണ്യ,CPO ഗിരീഷ് കുമാർ ടി എസ് ACPO ശാലിനി എസ് നായർ എന്നിവർ സംസാരിച്ചു.. എസ് പി സി ജില്ലാ മോട്ടിവേഷൻ സബ് ഇൻസ്പെക്ടർ അജിഅരവിന്ദ് ക്ലാസ് നയിച്ചു..