വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനങ്ങൾ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസിലെ നിരവധി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് ആരംഭിച്ച റിലേ ഉപവാസ സമരം 11 ദിനങ്ങൾ പിന്നിടുന്നു

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക. കിടത്തി ചികിൽസ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച റിലേ ഉപവാസ സമരം 11 ദിവസങ്ങൾ പിന്നിടുകയാണ്.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് . കഴിഞ്ഞദിവസം നേതാക്കൾ തിരുവനന്തപുരത്ത് എത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ നേരിൽ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. വണ്ടിപ്പെരിയാർ സി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചുവെങ്കിലും രാത്രികാല സേവനം അടക്കം ഡോക്ടർമാരുടെ സേവനങ്ങൾ ഉറപ്പുവരുത്തുകയും കിടത്തി ചികിത്സ പുനരാരംഭിക്കുകയും ചെയ്യാതെ സമരത്തിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലാണ് സമര നേതാക്കൾ .
സഹനസമരം 11 ദിനങ്ങൾ പിന്നിടുകയാണ് വണ്ടിപ്പെരിയാർ മ്ലാമല 21. 22 വാർഡുകളെ പ്രതിനിധീകരിച്ച് നടന്ന പതിനൊന്നാം ദിന ഉപവാസ സമരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്തംഗം ജസ്റ്റിൻ ചവറപ്പുഴ അധ്യക്ഷൻ ആയിരുന്നു വിസി ബാബു സ്വാഗതം ആശംസിച്ചു കെപിസിസി അംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ നിഷ സോമൻ പതിനൊന്നാം ദിന റിലേ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
തുടർന്ന് വൈകുന്നേരം നടന്ന റിലേ ഉപവാസ സമരത്തിന്റെ സമാപന യോഗത്തിൽ കെ പിഡബ്ലിയു യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് എം ഉദയസുരൻ അധ്യക്ഷൻ ആയിരുന്നു കറുപ്പുപാലം ജുമാ മസ്ജിദ് ഇമാം എംകെ മുഹിയുദ്ദീൻ മൗലവി അൽ ഖാസിമി ഉപവാസ സമര സമാപനം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ആർ ഗണേശൻ . കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ രാജൻ കൊഴുവമാക്കൽ ബാബു ആന്റപ്പൻ . കെഎസ്‌യു ജില്ലാ ഭാരവാഹികളായ ഉമ്മർ ഫാറൂഖ് അമൽ ജോസഫ് തുടങ്ങിയവർ സമാപന യോഗത്തിൽ പ്രസംഗിച്ചു. തുടർന്ന് ഉപവാസം അനുഷ്ഠിച്ച മുഴുവൻ പ്രവർത്തകർക്കും നാരങ്ങനീർ നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.