നേര്യമംഗലം വനമേഖലയിലെ ദേശിയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കോടതി വിധിയില്‍ തന്നോട് ആലോചിക്കാതെ യാതൊരുവിധ മേല്‍ നടപടികളും സ്വീകരിക്കരുതെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ദേശിയപാത നവീകരണജോലികള്‍ നടക്കുന്ന സാഹചര്യത്തില്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികളുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി വിധി ഉണ്ടായത്.നിര്‍മ്മാണ ജോലികള്‍ സുഗമമാക്കാന്‍ സഹായിക്കുന്നതായിരുന്നു വിധി.എന്നാല്‍ ഈ വിധിക്കെതിരെ വനം വകുപ്പ് അപ്പീല്‍ പോകുമെന്ന അഭ്യൂഹം പരന്ന സാഹചര്യത്തിലായിരുന്നു ഹൈറേഞ്ച് ഹൈവേ സംരക്ഷണ സമതിയും മറ്റിതര കര്‍ഷക സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമടങ്ങുന്ന സംഘം മുഖ്യമന്ത്രിയേയും വനംവകുപ്പ് മന്ത്രി, റവന്യു വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ നേരില്‍ കണ്ട് വിഷയത്തില്‍ ആശങ്കയറിയിച്ചത്.
റോഡുവികസനത്തിന്റെ പ്രാധാന്യം ശ്രദ്ധയില്‍പ്പെടുത്തി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.വന്നിട്ടുള്ള കോടതി വിധിയില്‍ തന്നോട് ആലോചിക്കാതെ യാതൊരുവിധ മേല്‍ നടപടികളും സ്വീകരിക്കരുതെന്ന്് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദേശം കൊടുത്തതായി അറിയിച്ചുവെന്ന് ഹൈറേഞ്ച് നാഷണല്‍ ഹൈവേ ജനകീയ സമിതി ചെയര്‍മാന്‍ പി എം ബേബി പറഞ്ഞു.
ഇടുക്കിയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്‍, സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സി പി ഐ ജില്ലാ സെക്രട്ടറി സലിം കുമാര്‍, എം എം മണി എം എല്‍ എ, എ രാജ എം എല്‍ എ, എന്‍ സി പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, കേരള ബാങ്ക് ഡയറക്ടര്‍ കെ വി ശശി എന്നിവരുള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിയെ കണ്ട് ആശങ്കകള്‍ അറിയിച്ചത്.
നാഷണല്‍ ഹൈവേയുടെ പ്രാധാന്യം സംബന്ധിച്ചും ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഹൈക്കോടതിയുടെ വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വനം വകുപ്പ് ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തടയണമെന്നും സംഘം ആവശ്യപ്പെട്ടു.