കട്ടപ്പന വള്ളക്കടവ് റോഡിൽ അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

എൻ എച്ച് 185 ന്റെ ഭാഗമായുള്ള കട്ടപ്പന വള്ളക്കടവ് റോഡിന് സമീപം അപകടം പതിയിരിക്കുന്നു.കണിയാംപാലത്തിന് സമീപം നിൽക്കുന്ന ട്രാൻസ്ഫോർമർ ആണ് അപകടഭീഷണി ഉയർത്തുന്നത്. ദിനംപ്രതി 100 കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.തീർത്തും വീതി കുറഞ്ഞ പാത ആയതിനാൽ ഈ റോഡിൽ കൂടി സഞ്ചരിക്കുന്ന ജനങ്ങൾക്കും വാഹനങ്ങൾക്കും വൻ അപകട ഭീഷണി ആണ് ഈ ട്രാൻസ് ഫോർമർ ഉയർത്തുന്നത്.
ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് പലതവണ വൈദ്യുതി ബോർഡ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.