വണ്ടിപ്പെരിയാർ CHC യോടുള്ള അവഗണന; കോൺഗ്രസ് റിലേ ഉപവാസ സമരത്തിനെതിരെ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക ഡോക്ടറുടെ രാത്രികാല സേവനവും കിടത്തി ചികിൽസയും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വണ്ടി പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ CHC യ്ക്ക് മുൻപിൽആരംഭിച്ച ഏകദിന റിലേ ഉപവാസ സമരത്തിനെതിരെയും CHC യുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന പ്രസ്ഥാവനയ്ക്കും എതിരെയുമാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് .
സമരത്തെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടത്തിയ വാർത്താ സമ്മേളനത്തിലെ വിവരണങ്ങൾ വസ്തുതാ പരമല്ലെന്നും CHC യിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കിയാൽ മാത്രമേ തങ്ങൾ സമരമവസാനിപ്പിക്കുകയുള്ളുവെന്നും KPW യൂണിയൻ വർക്കിംഗ് പ്രസിഡന്റ് M ഉദയ സൂര്യൻ പറഞ്ഞു.
വണ്ടിപ്പെരിയാർ CHC യെക്കുറിച്ച് നിലവിലെ ഭരണ സമിതിക്ക് യാതൊന്നും അറിയില്ലാ എന്നും സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാ യിട്ടാണ് ഭരണ സമിതിയംഗങ്ങൾ ഇപ്പോഴും വിശേഷിപ്പിക്കുന്നതെന്നും DCC ജനറൽ സെക്രട്ടറിയും അഴുത ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷാജിപൈനാടത്ത് പറഞ്ഞു.
മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് വണ്ടിപ്പെരിയാർ CHC യിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അല്ലാതെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഏതാണ്ട് അവസാന കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും യാതോരു വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലാ എന്നും കോൺഗ്രസ് നേതാക്കളും DCC പ്രസിഡന്റ്മാരുമായ ഷാജി പൈനാടത്ത്,R ഗണേശൻ,രാജൻ കൊഴുവൻമാക്കൽ,K മാരിയപ്പൻ,M ഉദയ സൂര്യൻ ഉമ്മർ N മഹേഷ് നജീബ് തേക്കിൻകാട്ടിൽ തുടങ്ങിയവർ പറഞ്ഞു.