ഉപ്പുതറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു

ഉപ്പുതറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.ഇതിൽ രണ്ടു പേരെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. മാട്ടുക്കട്ടയിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി മൻസൂറിനെയും പെൺകുട്ടിയുടെ രണ്ടാനച്ഛനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ പ്രതി വിദേശത്താണ്.
2022 ൽ പരപ്പ് പാറമടയിൽ വാടകക്ക് താമസിക്കുമ്പോഴായിരുന്നു രണ്ടാനച്ചനും സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വഴങ്ങാതെ വന്നപ്പോൾ രണ്ടാനച്ചൻ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മൺസൂറിൻ്റെ ഉടമസ്ഥതയിലുള്ള മാട്ടുക്കട്ടയിലുള്ള കടയിലെത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 2023 ജൂണിലായിരുന്നു ഈ സംഭവം ഉണ്ടായത്.
വ്യത്യസ്ത ദിവസങ്ങളിലാണ് പീഡനശ്രമം ഉണ്ടായത്. രണ്ടാനച്ചനെയും മൺസൂർ അലിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാനച്ചൻ്റെ സുഹൃത്ത് സാബു ഗൾഫിലാണ് ഇയാൾ നാട്ടിലെത്തിയാലുടൻ അറസ്റ്റ് ചെയ്യും. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ഉപ്പുതറ എസ് ഐ മിഥുൻ മാത്യുവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.