തോട്ടം മേഖലയിലെ തൊഴിലാളികളുടെയും നിർദ്ധന കുടുംബങ്ങളുടെയും ചികിൽസാ നിഷേധത്തിനെതിരെ കോൺഗ്രസ് ആരംഭിച്ച ഏകദിന റിലേ ഉപവാസ സമരം ആറാം ദിവസത്തിലും ശക്തം
തോട്ടം മേഖലയിലെ തൊഴിലാളികൾ അടക്കമുള്ള നിർദ്ധനരായവരുടെ ആതുര സേവന രംഗത്തെ ഏക ആശ്രയമായ വണ്ടിപ്പെരിയാർ CHC യിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനങ്ങൾ കിടത്തി ചികിൽസ അടിസ്ഥാന സൗകര്യക്കുറവുകൾ എന്നിവ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റി കളുടെ നേതൃത്വത്തിൽ കോൺ ഗ്രസിന്റെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് വണ്ടിപ്പെരിയാർ CHC യ്ക്ക് മുൻപിൽ ആരംഭിച്ച ഏകദിന റിലേ ഉപവാസ സമരം 6 ദിവസങ്ങൾ പിന്നിടുമ്പോൾ സമര സാന്നിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്.
മഹിളാ കോൺഗ്രസ് വാളാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആറാം ദിന റിലേ നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചത്. മഹിളാ കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് പ്രിയങ്കാ മഹേഷ് അധ്യക്ഷയായിരുന്ന ഏകദിന റിലേ ഉപവാസ സമരം UDFഇടുക്കി ജില്ലാ ചെയർമാൻജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
സ്വന്തം മണ്ഡലത്തിലെ ഒരു CHC യുടെ ശോചനീയാവസ്ഥയെക്കുറിച്ച് നിയമസഭയിൽ ഉന്നയിക്കാത്ത MLA എന്തിനാണ് നിയമസഭയിൽ പോയിരിക്കുന്നതെന്നും UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു മുഖ്യപ്രഭാഷണം നടത്തി DCC ജനറൽ സെക്രട്ടറിമാരായ PA അബ്ദുൾ റഷീദ് ഷാജി പൈനാടത്ത് , R ഗണേശൻ നേതാക്കളായ M ഉയസൂര്യൻ,ഗീതാ നേശയ്യൻ, KA സിദ്ദിഖ്,K മാരിയപ്പൻ,
കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർഡി മണ്ഡലം പ്രസിഡന്റ് മാരായരാജൻ,കൊഴുവൻ മാക്കൽ ബാബു ആന്റപ്പൻ,തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് വൈകുന്നേരം നടന്ന ഏകദിന റിലേ ഉപവാസ സമരത്തിന്റെ സമാപന യോഗത്തിൽ PT വർഗ്ഗീസ് അധ്യക്ഷനായിരുന്നു. മഹിളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് മണിമേഖല ഉപവാസ സമരം സമാപനം ഉത്ഘാടനം ചെയ്തു.
തുടർന്ന് ഏകദിന റിലേ ഉപവാസ സമരത്തിൽ പങ്കെടുത്ത മുഴുവൻ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും നാരങ്ങാ നീർ നൽകി ഉപവാസ സമരമവസാനിപ്പിച്ചു.വരും ദിവസങ്ങളിൽ ഓട്ടോ ടാക്സി യൂണിയൻ INTUC പീരുമേട് റീജണൽ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടക്കും.










