വ്യാപാരി സമൂഹത്തിന്റെ പങ്കാളിത്വവും, സഹകരണവും ദേശത്തിൻ്റെ വളർച്ചയ്ക്ക് വിലമതിക്കുവാനാകാത്ത സംഭാവന ; റോഷി അഗസ്റ്റിൻ

വാഴത്തോപ്പ് പഞ്ചായത്തിന്റെ വാണിജ്യ കേന്ദ്രമായ തടിയമ്പാട് ടൗണിൽ നിർമ്മിക്കുന്ന ബസ്റ്റാന്റിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിർമ്മാണ ഉദ്ഘാടനമാണ് നടന്നത് തടിയമ്പാട് ടൗണിൽ നടന്ന യോഗത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ അധ്യക്ഷനായിരുന്നു.ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിചന്ദ്രൻ, ജില്ലാ പഞ്ചായത്തം കെ ജി സത്യൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിജി ചാക്കോ, നിമ്മി ജയൻ, പ്രഭാ തങ്കച്ചൻ, ടി സി നൗഷാദ്, രാജു ജോസഫ്, വാഴത്തോപ്പ് ബാങ്ക് പ്രസിഡണ്ട് പി .കെ വിജയൻ,
സിപിഎം ഏരിയ സെക്രട്ടറി പി ബി സതീഷ്, സനോജ് വള്ളാടി, സണ്ണി ഇല്ലിക്കൽ, എം.വി.ബേബി, ജേക്കബ്ബ് പിണക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.വാഴത്തോപ്പ് പഞ്ചായത്ത് ഉപാധ്യക്ഷ മിനി ജേക്കബ്ബ് സ്വഗതവും, സെക്രട്ടറി എസ്.പി. വിനുകുമാർ നന്ദിയും രേഖപ്പെടുത്തി 58 രൂപ മുതൽമുടക്കിയാണ് ബസ്റ്റാൻഡ് നിർമിക്കുന്നത്. എന്നാൽ നിർമ്മാണ ഉദ്ഘാടന പരിപാടിയിൽ നിന്ന് പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം വിട്ടു നിന്നു.