കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു

കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ആണ് കേരള സ്റ്റേറ്റ്കോപ്പറേറ്റീവ് ബാങ്കിൻ്റെ ഇടുക്കി ജില്ല ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.ഈ മാസം 30, 31, തീയതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്കിന് മുന്നോടിയായാണ് സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചത്. കെ .പി.സി.സി എക്സിക്യൂട്ടീവ് അംഗം ധർണ്ണസമരം ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഇടുക്കി ജില്ല വർക്കിംഗ് പ്രസിഡണ്ട് ബിജു ജോസഫ് അധ്യക്ഷനായിരുന്നു.ജില്ലാ ജനറൽ സെക്രട്ടറി കെ .വി. അനൂപ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം റ്റൂബി ജോസഫ്,നന്ദിയും രേഖപ്പെടുത്തി DCC സെക്രട്ടറി എം .ഡി . അർജുനൻ, കേരളാ ബാങ്ക് എംപ്ലോയീസ് ജില്ല പ്രസിഡൻ്റ് എ.പി. ബേബി,ജോസഫ് കുര്യൻ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.