എ. കെ. എ. എസ്.ഡബ്യു യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവാർഡ് വിതരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

Jul 6, 2024 - 09:09
 0
എ. കെ. എ. എസ്.ഡബ്യു യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവാർഡ് വിതരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
This is the title of the web page

ആൾ കേരള ആർട്ടിസാൻസ് ആൻഡ്‌ സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചത്.കട്ടപ്പനയിൽ സംഘടിപ്പിച്ച പരിപാടി മുൻ എംഎൽഎ അഡ്വക്കേറ്റ് ഇ എം ആഗസ്റ്റി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തൊഴിലിടങ്ങളിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും  തൊഴിലാളികളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കും ഉന്നമനത്തിനും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് എ.കെ.എ.എസ്.ഡബ്ലിയു യൂ. യൂണിയനിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പഠനരംഗത്ത് പ്രോത്സാഹനവും സഹായ സേവനങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

യൂണിയൻ ജില്ലാ പ്രസിഡന്റ് ടോമി പുളിമൂട്ടിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സാജു സെബാസ്റ്റ്യൻ , ഡി.കെ.റ്റി.എഫ് സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് മാമൂട്ടിൽ, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ,കുര്യൻ കളപ്പുര, ജോബ് ജോസഫ്, ഷാജി പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow