ജെ. പി. എം. കോളേജിൽ വിജ്ഞാനോത്സവം നടത്തപ്പെട്ടു
ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബിരുദവിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തപ്പെട്ടു. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച വിജ്ഞാനോത്സവം - 2024 - ന്റെ ഭാഗമായാണ്'സ്പ്രിംഗ്' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. സി. എസ്. ടി. വൈസ് പ്രൊവിൻഷ്യൽ ഫാ. ജോസ് തടത്തിൽ സി. എസ്. ടി. ഉദ്ഘാടനം നിർവ്വഹിച്ചു.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടു എന്നിവർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിക്കുകയും കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി., ജെ. പി. എം. ബി. എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് , കാഞ്ചിയാർ ലൂർദ് മാതാ ചർച്ച് വികാരി ഫാ. ജെയിംസ് പൊന്നാമ്പൽ, പി. റ്റി. എ. സെക്രട്ടറി ഫ്രാൻസിസ് മാത്യു എന്നിവർ ആശംസയർപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി റാങ്ക് ജേതാക്കളെയും ഉന്നതവിജയം കരസ്ഥമാക്കിയവരേയും ആദരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ തിരിതെളിച്ച് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
അധ്യാപകൻ തോംസൺ ജോസഫ് പരീഷയുമായ് ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകുകയും നോഡൽ ഓഫീസർ സനൂപ് കുമാർ ടി. സ് . നന്ദിയർപ്പിക്കുകയും ചെയ്തു. കോളേജ് അടിടോരിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.