കട്ടപ്പനയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനീഷ് വിദേശ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയത് ലക്ഷങ്ങൾ
കട്ടപ്പന ടൗൺഹാൾ ജംഗ്ഷനിലെ ലോഡ്ജിൽ രണ്ട് ദിവസം മുമ്പാണ് കൊച്ചുതോവാള പാറച്ചെരുവിൽ അനീഷ് മുറി എടുത്തത്.തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ആളെ കാണാതായതോടെ ലോഡ്ജ് ഉടമ റൂമിൽ എത്തിയപ്പോൾ അകത്തു നിന്നും പൂട്ടിയതായി കണ്ടു.
തുടർന്ന് പൂട്ട് പോളിച്ച് അകത്തുകയറിയപ്പോഴാണ് അനീഷ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.വിദേശ ജോലി വാഗ്ദാനം ചെയ്ത് അനീഷ് നിരവധിപ്പേരുടെകൈയ്യിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയതായി ആക്ഷേപമുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.




