ഇടുക്കി നെടുങ്കണ്ടം തിങ്കൾകാട്ടിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിലും അങ്കണവാടികുട്ടികൾക്ക് സുരക്ഷ ഒരുക്കാനെങ്കിലും നടപടി സ്വീകരിയ്ക്കണമെന്ന് ഗോത്ര ജനത

2019 ലാണ് ഉടുമ്പഞ്ചോല പഞ്ചായത്തിലെ തിങ്കൾകാട് കുടിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷമായി 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തികരിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.
ആദ്യ വർഷം അനുവദിച്ച 15 ലക്ഷം രൂപയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും തുടർന്ന് തുക അനുവദിച്ചില്ല. ടോയിലറ്റിനായി കുഴികളും ഒരുക്കിയിരുന്നു. പൊതു കളിസ്ഥലത്തിലെ കുഴികൾ അപകട ഭീഷണി ഉയർത്തുകയാണ്. അംഗനവാടിയിലെ കുട്ടികൾക്കും കുഴികൾ ഭീഷണി ഉയർത്തുന്നു.
125 ആദിവാസി കുടുംബങ്ങളാണ് തിങ്കൾ കാട് കുടിയില് കഴിയുന്നത്. ഊരുകൂട്ടങ്ങൾ ചേരുന്നതിനും പൊതു ആവശ്യങ്ങൾക്ക് ഒത്തു ചേരുന്നതിനുമായാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം ആരംഭിച്ചത്. നിലവിൽ കളിക്കളം പോലും ഉപയോഗിയ്ക്കാനാവാത്ത സാഹചര്യമാണുള്ളത്.