റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ സർവീസ് പ്രോജക്ട് ഉദ്ഘാടനം സംഘടിപ്പിച്ചു

വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ട് മുന്നോട്ടുപോകുന്ന സംഘടനയാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന. ഓരോ വർഷവും വിവിധങ്ങളായ പദ്ധതികളാണ് ക്ലബ്ബ് നടപ്പിലാക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ സർവീസ് പ്രോജക്ട് ഉദ്ഘാടനമാണ് വള്ളക്കടവ് സ്‌നേഹസദൻ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചത്.
ജൂലൈ മാസത്തിൽ ആരംഭിച്ച് അടുത്തവർഷം ജൂൺ മാസം ഒടുവിലോടുകൂടി അവസാനിക്കുന്ന തരത്തിലാണ് റോട്ടറി ക്ലബ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ തുടക്കമാണ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചത് . യോഗം നഗരസഭ അധ്യക്ഷ ബീന റ്റോമി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കുള്ള പഠനോപകരണ വിതരണം, പച്ചക്കറിത്തോട്ടം പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്.വരുന്ന നാളുകളിൽ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളോടൊപ്പം സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിൽ വിവിധ സഹായ സേവനങ്ങളും ക്ലബ്ബ് നൽകും. ഉദ്ഘാടന യോഗത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ബൈജു എബ്രഹാം, ക്ലബ്ബ് മുൻ പ്രസിഡന്റ് ജോസഫ് തോമസ് , റോട്ടേറിയന്മാരായ റോയി മാത്യു, സിബിച്ചൻ ജോസഫ്, മിഥുൻ കുര്യൻ, ഫിലിപ്പ് ജോസഫ്, ബൈജു ജോസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.