ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആരംഭിക്കുന്ന നാലാം വർഷ ബിരുദ കോഴ്സുകളുടെ വിജ്ഞാനോത്സവത്തിൻ്റെ കോളേജ് തല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന ഗവണ്മെന്റ് കോളേജിൽ നിർവഹിച്ചു

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആരംഭിക്കുന്ന നാലാം വർഷ ബിരുദ കോഴ്സുകളുടെ വിജ്ഞാനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ നിർവഹിച്ചു. കോളേജ് തല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന ഗവണ്മെന്റ് കോളേജിൽ നിർവഹിച്ചു . കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ബീന ടോമി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
യോഗത്തിന് അഡ്മിഷൻ കമ്മിറ്റി കൺവീനർ ജോബിൻ സഹദേവൻ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ Dr വി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം Dr. സിമി സെബാസ്റ്റ്യൻ, എംജിയു ഹോണേർസ് പ്രോഗ്രാം കൺവീനർ ശരണ്യ ടി വി, ഹോണേർസ് പ്രോഗ്രാം കമ്മിറ്റി അംഗം Dr കൃഷ്ണ പ്രസാദ്,വാർഡ് കൗൺസിലർ ഷമേജ് കെ., പി ടി എ കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ , ഗവണ്മെന്റ് ട്രൈബൽ സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക്, കോളേജ് യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി സ്വാഹിൻ സത്യൻ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ.OC അലോഷ്യസ് നന്ദി അർപ്പിച്ചു.