പി.ടി തോമസ് മെമ്മോറിയൽ മെറിറ്റ് അവാർഡ് നൽകി അനുമോദിച്ചു

സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നിർദേശാനുസരണം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന യൂത്ത് പ്ലസ് ടാലെന്റ് ഫെസ്റ്റ് മെറിറ്റ് അവാർഡ് നടന്നു. യൂത്ത് പ്ലസ് ടാലെന്റ് ഫെസ്റ്റിന്റ ഭാഗമായ് ഉപ്പുതറ മണ്ഡലത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും എം.ബി.ബി.എസ് ന് ഉന്നത വിജയം നേടിയ ശരണ്യ മോഹനേയും ഹോം സയൻസിൽ എം. ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഒമ്പതാം റാങ്ക് നേടിയ ഹന്ന ബിനു ഈപ്പനെയും കോൺഗ്രസ് നേതാവ് പി.ടി തോമസിന്റ പേരിൽ ഏർപ്പെടുത്തിയ ഉപകാരം നൽകി അനുമോദിച്ചു.
ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പോലും വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുന്നതിൽ ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാ ണെന്നും നീറ്റ് പരീക്ഷകൾ പോലും അട്ടിമറിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായ് നിൽക്കുന്നത് മൂലം വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാകുക യാണെന്നും അനുമൊദന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ മാത്യു പറഞ്ഞു.യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ടിനു ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അവാർഡ് ദാനം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കർ, ജില്ലാ ജനറൽ സെക്രട്ടറി അഫിൻ ആൽബർട്ട്,നേതാക്കളായ അഡ്വ. അരുൺ പൊടിപാറ, ജോർജ് ജോസഫ്,ഷാൽ വെട്ടിക്കാട്ടിൽ, ഓമന സോധരൻ, സി.ശിവകുമാർ, ജോണി ഇഞ്ചിപറമ്പിൽ, ആൽബിൻ പി. ആർ, വിദ്യാർത്ഥികളെ പ്രതിനിധികരിച്ച് അശ്വതി ബിജു എന്നിവർ സംസാരിച്ചു.