കെ .എസ് . എസ് . പി .എ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കട്ടപ്പന സബ് ട്രഷറിക്കു മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസം ഗഡു അനുവദിക്കുക , ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക , മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക ,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ എസ് എസ് പി എ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സബ് ട്രഷറിക്കു മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചത് .
കെ . എസ് . എസ് . പി . എ സംസ്ഥാന സമിതി അംഗം കെ .എ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു .എൽ .ഡി .എഫ് ഗവൺമെൻറ് അധികാരത്തിൽ വന്നതിനു ശേഷം ജീവനക്കാരോടും പെൻഷൻകാരോടും വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പെൻഷൻ കുടിശികകൾ ഒന്നും തന്നെ നൽകിയിട്ടില്ല എന്നും കെ. എ മാത്യു പറഞ്ഞു .
കെ. എസ്. എസ്. പി. എ ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻ്റ് എ.ഡി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മോഹനൻ നായർ, ആദ്യകാല ഭരണസമിതി അംഗം വൈ സി സ്റ്റീഫൻ ,സംഘടന സംസ്ഥാന സമിതി അംഗം പി.എസ് രാജപ്പൻ ,വി ഡി എബ്രഹാം ,ജോസ് വെട്ടിക്കാല തുടങ്ങിയ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.