റൂഫസ് മാത്യുവിന്റെ പുസ്തക പ്രകാശനം നടന്നു

ചിന്നക്കനാൽ ബി എൽ റാം സ്വദേശി റുഫസ് മാത്യു എഴുതിയ 'അവൾ അകലെയല്ല ' എന്ന നോവലിന്റെ പ്രകാശനം അഗതികളുടെ അഭയ കേന്ദ്രമായ കുരുവിളസിറ്റി ഗുഡ് സമരിറ്റൻ ആതുരാശ്രമത്തിൽ നടന്നു. ജിജോ രാജകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ കവി ആന്റണി മുനിയറ ആശ്രമം ഡയറക്ടർ ഫാ. ബെന്നി ഉലഹന്നാന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. കഥാകൃത്ത് ജോർജ്ജ് അരീപ്ലാക്കൽ പുസ്തകാസ്വാദനം നടത്തി. ബിജി ബെന്നി , അമ്മു സൗമ്യ , പ്രിയ സുരേഷ് , സിജു അടിമാലി എന്നിവർ പ്രസംഗിച്ചു. ആശ്രമ അന്തേവാസികളുടെ കലാപരിപാടികളും നടന്നു.