കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലി സ്മരണിക പ്രകാശനം സംഘടിപ്പിച്ചു.

Jun 30, 2024 - 12:16
 0
കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ രജത ജൂബിലി സ്മരണിക പ്രകാശനം സംഘടിപ്പിച്ചു.
This is the title of the web page

 മഹാശിലായുഗ സംസ്കാരം, ഗോത്ര സംസ്കൃതി, തോട്ട വ്യവസായം, കാർഷിക കുടിയേറ്റം തുടങ്ങിയ വിവിധ ചരിത്രഘട്ടങ്ങളുടെ ശേഷിപ്പുകൾ പേറുന്ന കാഞ്ചിയാറിന്റെ മണ്ണിൽ, വായനയുടെയും പുരോഗമനത്തിന്റെയും അന്തരീക്ഷം നിലനിർത്തുന്ന ഗ്രന്ഥശാലയാണ് ബോധി. എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ആണ് ബോധിക്ക് നേതൃത്വം നൽകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അക്ഷരം ആയുധമാക്കിയ 25 വർഷങ്ങളുടെ ഓർമ്മകൾ കോർത്തിണക്കിയാണ് രജത ജൂബിലി സ്മരണിക തയ്യാറാക്കിയിരിക്കുന്നത്. നാടിന്റെ കലാസാംസ്കാരിക പ്രതിഭകളെയും അവരുടെ സംഭാവനകളെയും പ്രാദേശിക ചരിത്രവും അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയായിട്ടാണ് സ്മരണിക തയ്യാറാക്കിയത്. കഥാകൃത്ത് കെ ജയചന്ദ്രൻ രജത ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം നിർവഹിച്ചു.

 പ്രകാശന ചടങ്ങിൽ യുവതാര കവിത പുരസ്കാര ജേതാവ് റോബിൻ എഴുത്തുപുര, സ്കൂൾ പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ച മെൽബിൻ രൂപേഷ് എന്നിവരെ അനുമോദിച്ചു. യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് പി ജോസഫ്, സെക്രട്ടറി മോബിൻ മോഹൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു, കാഞ്ചിയാർ രാജൻ, ജേക്കബ് വടക്കൻ, ശ്രീദേവി രാമചന്ദ്രൻ, ജോർജുകുട്ടി കുന്നത്ത്, കെ പി സജി എന്നിവർ സംസാരിച്ചു. യോഗത്തെ തുടർന്ന് കവിയരംഗങും സംഘടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow