കട്ടപ്പന കല്യാണ തണ്ടിൽ ലോറി മറിഞ്ഞ് അപകടം

തിങ്കളാഴ്ച രാവിലെയാണ് കല്യാണത്തണ്ടിലേക്ക് പോയ ലോറി തല കീഴെ മറിഞ്ഞത്. കട്ടപ്പനയിൽ നിന്നും സിമന്റ് ചാക്കുകളുമായി പോയ 407 മോഡൽ ലോറി കല്യാണതണ്ട് കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ വാഹനം പുറകോട്ടുരുളുകയും റോഡിന് കുറുകെ തലകീഴായി മറിയുകയുമായിരുന്നു.
കുത്തിറക്കത്തിൽ തലകീഴായി മറിഞ്ഞ വാഹനം വീണ്ടും മറിയാതിരുന്നത് വൻ അപകടത്തിൽ നിന്നും ഒഴിവാക്കി. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റോഡിന് കുറകെ വാഹനം മറിഞ്ഞതോടെ കല്യാണ തണ്ടിലേക്കുള്ള ഗതാഗതം നിലച്ചു.