കാഞ്ചിയാർ എസ്എൻ ഡി പി 2219-ാം നമ്പർ ശാഖയിൽ ബാലവേദി പ്രവേശനോത്സവം സംഘടിപ്പിച്ചു

ഗുരു തത്വങ്ങൾ അനുഷ്ഠിച്ച് സമൂഹത്തിൽ നന്മകൾ പ്രാവർത്തികമാക്കുക എന്ന ആശയം ഓരോ വിദ്യാർത്ഥികളിലേക്കും പകർന്നുകൊടുക്കാൻ ബാലവേദികൾക്ക് സാധിക്കുന്നു. കാഞ്ചിയാർ എസ്എൻഡിപി 2219 ആം നമ്പർ ശാഖയിലാണ് വിദ്യാർത്ഥികളുടെ ബാലവേദി പ്രവേശനോത്സവ ചടങ്ങ് സംഘടിപ്പിച്ചത്. യൂണിയൻ വൈസ് പ്രസിഡന്റ് വിധു ഏ സോമൻ ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേത്രം മേൽശാന്തി നിഷാന്ത് തന്ത്രികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിദ്യ ഗോപാല മന്ത്രാർച്ചനയും, വിളക്ക് പൂജയും നടത്തി.ശാഖാ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് രാജു നിവർത്തിൽ , യൂണിയൻ കമ്മിറ്റിയംഗം പ്രകാശ്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ പി ഡി മനോഹർ, വനിതാ സംഘം കുമാരി സംഘം യൂത്ത് മൂവ്മെന്റ് പ്രതിനിധികൾ. തുടങ്ങിയവർ സംസാരിച്ചു.