പുരോഗമന കലാസാഹിത്യ സംഘം ജില്ല കൺവൻഷൻ കട്ടപ്പനയിൽ

സാംസ്കാരിക പ്രവർത്തനത്തിൽ കൂടുതൽ കരുതലുണ്ടാകണമെന്നും ചലനാത്മകമായ പ്രവർത്തനങ്ങൾ അനിവാര്യമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ.ഗോകുലേന്ദ്രൻ.പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ കൺവെൻഷൻ കട്ടപ്പന ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും പറയേണ്ടത് പറയുകയും തിരുത്തേണ്ടത് ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് സാംസ്കാരിക പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നുംഎ.ഗോകുലേന്ദ്രൻ ചൂണ്ടിക്കാട്ടി.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹൻ,ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രൻ, വനിത സാഹിതി ജില്ലാ പ്രസിഡൻ്റ് ഷേർലി മണലിൽ സെക്രട്ടറി പി.എം ശോഭനകുമാരി, പു.ക.സ ജില്ല ജോയിൻ സെക്രട്ടറി കെ.എ.മണി തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന നാടക അവാർഡ് ജേതാവ് കെ.സി ജോർജ്, യുവധാര കവിത പുരസ്കാര ജേതാവ് റോബിൻ എഴുത്തുപുര, ആശാൻ യുവ കവി പുരസ്കാരം നേടിയ സുബിൻ അമ്പിത്തറയിൽ,അഷിത സ്മാരക കഥാപുരസ്കാര ജേതാവ് സൗമ്യ ചന്ദ്രശേഖർ എന്നിവർക്ക് ചടങ്ങിൽ അനുമോദനം നൽകി.തുടർന്ന് കവിയരങ്ങും കലാപരിപാടികളും നടന്നു.