കുറ്റവാളികൾ ജാഗ്രതൈ: പരിഷ്കരിച്ച നിയമം ജൂലൈ ഒന്ന് മുതൽ

പരിഷ്കരിച്ച ഭാരതീയ ന്യായ സംഹിത ( ഇന്ത്യന്‍ പീനല്‍ കോഡ്), ഭാരതീയ നാഗരിക സുരക്ഷാ സംഹിത ,( ഇന്ത്യന്‍ ക്രിമിനല്‍ നിയമ നടപടിക്രമം ) ,ഭാരതീയ സാക്ഷ്യ അധിനിയം ( ഇന്ത്യന്‍ തെളിവ് നിയമം) എന്നിവ പ്രകാരമായിരിക്കും 01.07.2024 ഇടുക്കി ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണം നടത്തുന്നതും. പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ജില്ലയിലെ വിവിധയിടങ്ങളിലായി നടന്നുവരുന്നു.