കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ദേവികുളം താലൂക്കിലെ ദുരന്തനിവാരണ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ദേവികുളത്ത് യോഗം ചേർന്നു

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ദേവികുളം തൂലൂക്കിലെ ദുരന്തനിവാരണ പദ്ധതികളും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ദേവികുളത്ത് യോഗം ചേര്‍ന്നത്.വിവിധ സേനാവിഭാഗങ്ങളും വൈദ്യുതി വകുപ്പും അടക്കം മുപ്പതോളം വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഏതെങ്കിലും വിധത്തിലുള്ള പ്രകൃതിക്ഷോഭം സംഭവിച്ചാല്‍ മറികടക്കുന്നതിനായി വേണ്ടുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു.അഡ്വ. എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു.ദേവികുളം റവന്യു ഡിവിഷണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം നടന്നത്.ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തു.
വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടുന്ന കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗം നിര്‍ദ്ദേശം നല്‍കി.രക്ഷാ പ്രവര്‍ത്തന രംഗത്തും മറ്റും കാലതാമസം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.നിലവില്‍ താലൂക്ക് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും സജ്ജീകരിച്ചിട്ടുണ്ട്.