ഓണത്തിനൊരുക്കമായി ചെണ്ടുമല്ലി പൂവ് കൃഷി

സ്റ്റേറ്റ് ഹോർട്ടികൾച്ചർ 2024-2025 പ്രകാരം, ഉപ്പുതറ കൃഷിഭവൻ മുഖേന ഓണക്കാല ചെണ്ടുമല്ലി പൂവ് കൃഷിക്ക്, സെൻ്റ് ഫിലോമിനാസ് HSS നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. പള്ളി വക 25 സെൻ്റ് സ്ഥലത്താണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. ജൂൺ ആദ്യവാരം നിലം ഒരുക്കി, വളപ്രയോഗം നടത്തി മണ്ണിനെ ഫലപുഷ്ടമാക്കി, ജൂൺ അവസാനത്തോടെ കൃഷിയിറക്കി.
ഓഗസ്റ്റ് അവസാനത്തോടെ വിളവെടുപ്പ് നടത്താൻ സാധിക്കും.വിവിധ കൃഷി രീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും അവരിൽ കൃഷിയോട് ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനും ഒപ്പം ഓണക്കാലത്ത് പൂക്കൾക്ക് വിപണി കണ്ടെത്തി , അതിൽ നിന്ന് സമാഹരിക്കുന്ന പണം ഉപയോഗിച്ച് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത് ആഗ്രഹിക്കുന്നത്. സ്കൂൾ മാനേജർ ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ പദ്ധതി ഉത്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ധന്യാ ജോൺസൺ, കൃഷി അസിസ്റ്റൻറ് അനീഷ് P കൃഷ്ണൻ, പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, പ്രോഗ്രാം ഓഫീസർ ലാലിസെബാസ്റ്റ്യൻ, സജിൻ സ്കറിയ, വോളണ്ടിയർ ലീഡേഴ്സ് ബാബു ലാൽ T രാജ്, നിത്യ R ഗോവിന്ദ്, അലൻ ജോസ്, സൗപർണിക ബൈജു, നയന സിനു എന്നിവർ നേതൃത്വം നൽകി .