കെഎസ്ആർടിസി ബസ് കാലിലൂടെ കേറി വയോധികക്ക് പരിക്കേറ്റു

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.വണ്ടിപ്പെരിയാർ മ്ലാമല നാലുകണ്ടം സ്വദേശി 77 വയസ്സുള്ള ചെല്ലമ്മയ്ക്കാണ് പരിക്കേറ്റത്. മ്ലാമലയിൽ നിന്നും രാവിലെ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ നടുവേദനയുടെ ചികിത്സ കഴിഞ്ഞ് വണ്ടിപ്പെരിയാർ ടൗണിൽ എത്തുകയും. വീട്ടിലേക്ക് പോകാനുള്ള ബസ്സിലേക്ക് കയറാൻ സെൻട്രൽ ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്ന ചെല്ലമ്മയെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ഇടുകയും ചെല്ലമ്മയുടെ ഇടതുകാലിലൂടെ ബസ്സിന്റെ മുൻവശത്തെ ടയർ കയറി ഇറങ്ങുകയും ചെയ്തു.
തുടർന്ന് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ചെല്ലമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചെല്ലമ്മയുടെ കാലിലും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികളും ചികിത്സിച്ചു. കെഎസ്ആർടിസി ബസ് സർവീസ് റദ്ദാക്കി തിരികെ കുമിളി ഡിപ്പോയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.