കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് അങ്കണത്തിൽ നടന്നു

Jun 30, 2024 - 03:16
 0
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് അങ്കണത്തിൽ നടന്നു
This is the title of the web page

2023- 24 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപ നീക്കി വെച്ചാണ് ഭിന്നശേഷിക്കാർക്കുള്ള സഹായ പദ്ധതി കൊന്നതി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി വിവിധ ശാരീരിക വെല്ലുവിളികൾ നേരിടുന്ന 23 പേർക്ക് ഇന്ന് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു. സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേർന്ന് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ഉപകരണങ്ങളുടെ വിതരണോൽഘാടനം കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ റനീഷ് നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സാലി കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമംഗല വിജയൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അച്ചാമ്മ ജോയി, പഞ്ചായത്ത് സെക്രട്ടറി എം ശ്രീകുമാർ, മറ്റ് അംഗങ്ങളായ ടി കെ കൃഷ്ണൻകുട്ടി, റാണിപോൾസൺ, ഉണ്ണികൃഷ്ണൻ, മിനി സജീവൻ, ഐ സി.ഡി.എസ് സൂപ്പർവൈസർ ഖദീജ കെ എം ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow