രാജാക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. രാജാക്കാട്പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിൻ്റെ ഭാര്യ ശോഭന(55)യാണ് മരിച്ചത്.വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിച്ചതാണെന്നാണ് നിഗമനം.തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ വിളിച്ചു വിവരം പറയുകയും ബാബു വീട്ടിൽഎത്തി ശോഭനെയെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൈയ്യിൽ പാമ്പുകടിയേറ്റ മുറിപ്പാടുണ്ട്.



