അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെന്റിന്റെ നിലപാടുകൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിഡി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

Jun 29, 2024 - 14:05
Jun 29, 2024 - 14:07
 0
അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെന്റിന്റെ  നിലപാടുകൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിഡി  ഓഫീസിലേക്ക് മാർച്ചും  ധർണയും  സംഘടിപ്പിച്ചു
This is the title of the web page

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെൻറിൻറെ നിലപാടുകൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിഡി ഓഫീസ് മുമ്പിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.KPCC ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ശ്രമങ്ങളാണ് ഗവൺമെൻറ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും അത്തരം ശ്രമങ്ങൾക്കെതിരെ കെ പി എസ് ടി എ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ഉറപ്പാക്കും എന്നും പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ട് ശ്രീ ആറ്റ്ലി വി കെ അധ്യക്ഷതവഹിച്ചു കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി എം നാസർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ ബിജോയ് മാത്യു ജോർജ് ജേക്കബ് ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ ജില്ലാ ട്രഷറർ ജോസ് കെ സെബാസ്റ്റ്യൻ സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ ജോയ് ആൻഡ്രൂസ് സജി മാത്യു എന്നിവർ പ്രസംഗിച്ചു. അധ്യാപികമാരടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധ കൂട്ടായ്മയിലും ധർണയിലും പങ്കെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow