മുരിക്കാശ്ശേരി പോലിസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ സോഷ്യൽ പോലീസിങ്ങിൻ്റെ ഭാഗമായി മാതാപിതാക്കൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ മയക്കുമരുന്നിൻ്റെ ഉപയോഗവും, മൊബൈൽ ഫോണിൻ്റെ ആസക്തിയും അവരെ വഴിതെറ്റിക്കുന്ന സാഹചര്യത്തിൽ കുട്ടികൾളെ നേർവഴിയിലേക്ക് നയിക്കേണ്ട മാതാപിതാക്കൾക്ക് ഇത്തരം വിഷയങ്ങളിൽ അവബോധം നൽകുന്നതിനായാണ് മുരിക്കാശ്ശേരി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ടി.കെ. വിഷ്ണു പ്രദീപ് ഐ.പി. എസ് യോഗവും സെമിനാറും ഉത്ഘാടനം ചെയ്തു.
ഹെഡ് ക്വാർട്ടേഴ്സ് ഡി.വൈ. എസ്. പി. ബി. കൃഷ്ണകുമാർ പരിപാടികളിൽ അദ്ധ്യക്ഷത വഹിച്ചു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിബിച്ചൻ ജോസഫ്, മുരിക്കാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ, സബ് ഇൻസ്പെക്ടർ കെ.ഡി. മണിയൻ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനളിൽ ഏറെ പരിചിതനായ നേടിയ . സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ബോധവൽക്കരണ സെമിനാറിൽ ക്ലാസ് നയിച്ചു. മറ്റ് പോലീസ് ഉദ്യാഗസ്ഥരായ രതീഷ്, ജിജി സി.ടി,സേവ്യർ,ഡിജി .പി. വർഗ്ഗീസ്,ധന്യ, സുനിൽ എന്നിവർ നേതൃത്വം നൽകി.