കട്ടപ്പന നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അടിയന്തിര യോഗം ചേർന്നു

Jun 26, 2024 - 11:19
Jun 26, 2024 - 11:19
 0
കട്ടപ്പന നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അടിയന്തിര യോഗം ചേർന്നു
This is the title of the web page

കട്ടപ്പന നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അടിയന്തിര യോഗം ചേർന്നു. പുതിയ ബസ്റ്റാൻഡിൽ താൽക്കാലികമായി അനുവധിച്ച ഓട്ടോ സ്റ്റാൻഡിനേക്കുറിച്ചും ടൗണിലേ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിബൈപാസ് റോഡുകൾ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ നഗരസഭ അനുവദിച്ച താൽക്കാലിക ഓട്ടോ സ്റ്റാൻഡ് പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് വ്യാപാരി വ്യവസായി സമിതി, ബസ് ഓണേഴ്സ് അസോസിയേഷൻ, വ്യാപാരികൾ തുടങ്ങിയവർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അടിയന്തിരമായി ട്രാഫിക് അഡ്വൈസറി കമ്മറ്റി യോഗം ചേർന്നത്.

ഇതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ളവരേ ഉൾപ്പെടുത്തി സമിതിക്ക് രൂപീകരിക്കുകയും ചെയ്തു. കൂടാതെ കട്ടപ്പന ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടികളുടെ ഭാഗമായി ബൈപാസ് റോഡുകൾ പ്രയോജനപ്പെടുത്തുന്നതിന് സൈൻ ബോർഡ് സ്ഥാപിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്തു.

നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രതിനിധികളായ എം.സി.ബിജു, സിജു ചക്കും മൂട്ടിൽ, ഷാജി പാറക്കടവ്, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസി. മജീഷ് ജേക്കബ് ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസി. അഡ്വ.എം.കെ. തോമസ് എന്നിവരും പോലീസ്, വില്ലേജ്, പി. ഡബ്ളിയു. ഡി. ഉദ്യോഗസ്ഥരും ഓട്ടോ റിക്ഷ തൊഴിലാളികളും പങ്കെടുത്തു.യോഗത്തിനു ശേഷം പുതിയ സമിതിയംഗങ്ങൾ പുതിയ ബസ്റ്റാൻഡിൽ സന്ദർശനവും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow