വെള്ളയാംകുടി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനവും ഫലവൃക്ഷതൈ നടീലും സംഘടിപ്പിച്ചു

വെള്ളിയാംകുടി നത്തുകല്ല് റോഡിന്റെ വശങ്ങളിൽ കാടുപടലങ്ങൾ വളർന്നുനിന്നിരുന്നത് വലിയ ഭീഷണിയാണ് ഉയർത്തിയിരുന്നത്. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും കാടുപടല mങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഗ്രീൻവാലി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
പാതയുടെ ഇരുവശങ്ങളിലും സ്വകാര്യവെക്തികൾ മതിലുകൾ ഉയർത്തിയതോടെ അപകട ഭീഷണിയായി പാതയോരങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഓട നിർമ്മിച്ച് പരിഹരിച്ചു.ശുചീകരിച്ച വിവിധ ഇടങ്ങളിലായിട്ടാണ് ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്.
വിദ്യാർത്ഥികൾക്കടക്കം സുലഭമായി ഫലങ്ങൾ പറിക്കുവാനും സുരക്ഷിത തടലിടങ്ങൾ ഒരുക്കുവാനുമായിട്ടാണ് തൈകൾ നട്ടുപിടിപ്പിച്ചത്. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് റോബിൻ ജോർജ്, സെക്രട്ടറി രാജേഷ് ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.