കട്ടപ്പന ശ്രീ വീരാഡ് വിശ്വ ബ്രഹ്‌മ ക്ഷേത്രത്തിന്റെ 25-മത് പ്രതിഷ്ഠ വാർഷികം നടന്നു
കട്ടപ്പന ശ്രീ വീരാഡ് വിശ്വ ബ്രഹ്‌മ ക്ഷേത്രത്തിന്റെ 25-മത് പ്രതിഷ്ഠ വാർഷികം വിപുലമായ ചടങ്ങുകളോടെയാണ് നടന്നത്. പുല്ലാട് ആചാര്യ സുനിൽ മഹാദേവ് തന്ത്രികളുടെയും മേൽ ശാന്തി ബാലകൃഷ്ണ ശർമ്മയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ലോക സ്രഷ്ഠാ വായ വിശ്വകർമ്മ ദേവന്റെ പ്രതിഷ്ഠ വാർഷിക ദിനം ആചരിച്ചത്. നിരവധി ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്.ക്ഷേത്രം പ്രസി. ശിവൻ കുട്ടി എ.ജി., സെക്രട്ടറി വേലായുധൻ പി.യു., ഖജാൻജി ജയമണി രാജപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

